Featured Post

Android

ആഡ്രോയ്ട് ഒരു സ്വതന്ത്ര ഓപ്പരേടിംഗ് സിസ്റ്റമാണ്. ഇത് ലിനക്സ്‌ കേര്‍ണെലില്‍ അടിസ്ഥിതമാണ്. സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകൾ എന്ന്നിവക്ക് വേണ്ടി ആണ് ഇത് ആദ്യം നിര്‍മിച്ചിരുന്നത് എന്നാല്‍ ഇന്ന് വച്ച്,ടിവി,കാറുകള്‍ തുടങ്ങിയവയില്‍ ഉപയോഗിച്ച് വരുന്നു ഗൂഗിള്‍ ഉള്‍പ്പെടുന്ന ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലയന്‍സ് ആണ് ഇത് നിര്‍മിക്കുന്നത്‌.ആൻഡ്രോയ്ഡിന്റെ വികസന പ്രവർത്തനങ്ങൾക്കായി ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്സ് പ്രൊജക്ട്(AOSP) രൂപീകരിച്ചിട്ടുണ്ട്. കോടികണക്കിന് അപ്ലിക്കേഷനുകള്‍ ആണ് ഈ പ്ലാറ്റ്ഫോം നല്‍കുന്നത്.ആൻഡ്രോയ്ഡ് ആദ്യം നിർമ്മിച്ചിരുന്ന ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയായിരുന്നു.Andrew E Ruby,Rich Miner എന്നിവര്‍ ചേര്‍ന്നാണ് ആഡ്രോയ്ട് ആദ്യം വികസിപ്പിച്ചതിരുന്നത്.ആദ്യമായി ആന്‍ഡ്രോയിട് പുറത്തിറങ്ങിയത് 2008,സെപ്റ്റംബര്‍ 23 ന് ആയിരുന്നു.ഏറ്റവും പുതിയ പതിപ്പ് 5.1.1 lollipop ആണ്. അടുത്ത പതിപ്പ് 6.0 Marshmallow ആണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നേരിട്ട് അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാം. അല്ലെങ്കില്‍ apk എന്ന തരം ഫയലുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാനാവും. ആഡ്രോയ്ട് കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണ് എന്നത് കൂടുതല്‍ ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. സാധാരണ ലിനക്സ്‌ കേര്‍ണലില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ഒപ്പെറേറ്റിംഗ് സിസ്റ്റവും ആകര്‍ഷകം ആയിരുന്നില്ല എന്നാല്‍ ആഡ്രോയ്ട് ഇതില്‍ നിന്നും വ്യത്യാസ്തയി മറ്റ് ലിനക്സ്‌ ഒപ്പെറേറ്റിംഗ് സിസ്റ്റത്തിനും മാതൃകയായി. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഓപ്പണ്‍‌സോഴ്സ് ഓപ്പെറേറ്റിംഗ് സിസ്റ്റം ആണ് ആഡ്രോയ്ട്.